കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ ആദ്യവാരം മുതൽ എന്ന് സൂചന

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ ആദ്യവാരം മുതൽ എന്ന് സൂചന.ഈസ്റ്റർ കഴിഞ്ഞ് ഏപ്രില്‍ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തില്‍ വോട്ടെടുപ്പ് നടത്താനാണ് ആലോചന. ഇതനുസരിച്ച്‌ മാർച്ച്‌ ആറിനും 12നും ഇടയിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും.

2021ല്‍ ഏപ്രില്‍ ആറിന് ഒറ്റ ദിവസമാണ് കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ആസാമില്‍ മൂന്നു ഘട്ടവും പശ്ചിമബംഗാളില്‍ മാർച്ച്‌ 27 മുതല്‍ ഏപ്രില്‍ 29 വരെ നീണ്ട എട്ടു ഘട്ടങ്ങളിലായുമായിരുന്നു പോളിംഗ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും പ്രത്യേക സന്നാഹങ്ങളും കഴിഞ്ഞതവണ ബൂത്തുകളില്‍ ഒരുക്കിയിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലും രണ്ടു ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു പരിഗണനയിലുണ്ട്. ബംഗാളില്‍ കഴിഞ്ഞ തവണത്തേതുപോലെ എട്ടു ഘട്ടം വേണ്ടെന്നും ആറോ, ഏഴോ ഘട്ടമായി പോളിംഗ് പൂർത്തീകരിക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എസ്‌ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, കേരള, പുതുച്ചേരി നിയമസഭകളുടെ അഞ്ചു വർഷത്തെ കാലാവധി യഥാക്രമം മേയ് ഏഴ്, 10, 20, 23 ജൂണ് 15 തീയതികളില്‍ അവസാനിക്കും. ഇതിനുമുന്പായി തെരഞ്ഞെടുപ്പു നടപടികള്‍ പൂർത്തിയാക്കി പുതിയ നിയമസഭ രൂപീകരിക്കും.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്‌ഐആർ) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാകും കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നടക്കുക. ആസാമില്‍ എസ്‌ഐആർ നടത്തിയിട്ടില്ല.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...