ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്

രാജ്യത്തെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്.ഐ ലീഗ് ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന് (ഐഎഫ്എൽ) റീ ബ്രാൻഡ് ചെയ്തതിനുശേ ഷമുള്ള ആദ്യ സീസണാണിത്.ആദ്യദിനമായ ഇന്ന് 2 മത്സരങ്ങളുണ്ട്.വൈകിട്ട് 4ന് ലുധിയാനയിൽ നടക്കുന്ന മത്സരത്തിൽ ഐസോൾ എഫ്സിയും നാംധാരി എഫ്‌സിയും ഏറ്റുമുട്ടും.കേരള ടീമായ ഗോകുലം എഫ്സിയ്ക്കും ആദ്യദിനം മത്സരമുണ്ട്. വൈകിട്ട് 6.30ന് ഐസോളിൽ നടക്കുന്ന മത്സരത്തിൽ ലീഗിലെ പുതുമുഖങ്ങളായ ചൻമാരി എഫ്സിയാണ് എതിരാളികൾ. ലീഗിലെ മത്സരങ്ങളെല്ലാം ഡിഡി സ്പോർട്സിൽ തൽ സമയം സംപ്രേഷണം ചെയ്യും.10 ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സ രിക്കുന്ന ആദ്യ റൗണ്ടിനുശേഷം 5 ടീമുകൾ ചാംപ്യൻഷിപ് റൗണ്ടിലേക്ക് മുന്നേറും. ചാംപ്യൻഷിപ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന വർ ഐഎഫ്എൽ ജേതാക്കളാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സീസണിൽ ഗോകുലം കേരളയുടെ ഹോം മത്സരങ്ങൾ.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...