കെ എസ് യു പ്രവർത്തകർക്കെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടി വീണാ ജോർജിനെതിരെ പരാതി

കെ എസ് യു പ്രവർത്തകർക്കെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടി മന്ത്രി വീണാ ജോർജിനെതിരെ പരാതി.കോൺഗ്രസ് നേതാവ് ടി.ഒ മോഹനനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.ഈ മാസം 25 ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന് കാട്ടി മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.

മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.നടക്കാത്ത സംഭവത്തിൻ്റെ പേരിൽ കള്ള പരാതി നൽകി നിരപരാധികളെ ജയിലിൽ അടച്ച സംഭവത്തിൽ മന്ത്രിക്കും ഗൺമാനുമെതിരെ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.മുൻ ഡിജിപി ടി.അസഫലി മുഖേന ആണ് പരാതി നൽകിയിരിക്കുന്നത്.സംഭവം നടന്ന ദിവസത്തെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ദൃശ്യങ്ങൾ ഹാജരാക്കാൻ നടപടി വേണമെന്നും പരാതിയോടൊപ്പം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മന്ത്രിയുടെ കള്ള പരാതിയിൽ ആണ് നാട്ടിലാകെ നടന്ന അക്രമം നടന്നത്. ഇതിന് മന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...