പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇറാൻ സൈന്യമാണ് മുന്നറിയിപ്പ് നൽകിയത്. നിലവിൽ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ തുടരുന്നത് ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമാകുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്.

ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫഗാരി സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ നടപടി ഇറാനും മേഖലയിൽ നടത്തും. ക്രൂഡ് ഓയിൽ ബാരലിന് 200 ഡോളറിലധികമായി വർധിക്കുന്നത് സഹിക്കാൻ കഴിയുമെങ്കിൽ മാത്രം നിങ്ങൾ ഈ കളി തുടരുക എന്നാണ് ഇബ്രാഹിം സോൾഫഗാരി പറഞ്ഞത്.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...