സ്കൂട്ടറിനു പോകാൻ സൈഡ് കൊടുക്കാത്തതിന് പോലീസുകാരൻ കെ എസ് ആർ ടി സി ബസ് ഡ്രൈവറെ മർദിച്ചു

ചേർത്തലയിൽ സ്കൂട്ടറിനു കടന്നുപോകാൻ സൈഡ് കൊടുക്കാത്തതിന് പോലീസുകാരൻ കെ എസ് ആർ ടി സി ബസ് ഡ്രൈവറെ മർദിച്ചു.ബസിൻ്റെ കണ്ണാടി തകർത്തതായും പരാതി.മർദ്ദനമേറ്റ കെ എസ് ആർ ടി സി ഡ്രൈവർ മഹാദേവനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറും കണ്ടക്ടറും ചേർത്തല പോലിസിൽ പരാതി നൽകി.കൊച്ചി ഹാർബർ സ്റ്റേഷനിലെ പോലീസുകാരൻ വിനീതിനെതിരെയാണ് പരാതി.ഭാര്യക്കും കുഞ്ഞിനുമൊപ്പമെത്തിയായിരുന്നു അക്രമമെന്ന് പരാതി.ദേശീയ പാതയിൽ മതിലകം മുതൽ സ്കൂട്ടർ ബസിനു മുന്നിൽ തടസമുണ്ടാക്കുന്ന തരത്തിൽ ഓടിച്ചതായി ബസിലെ സി സി ടി വി ദൃശ്യങ്ങളടക്കമാണ് പരാതി നൽകിയത്. തിരുവനന്തപുരത്തു നിന്നും കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്.കെ എസ് ആർ ടി സി ബസിന്റെ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്തതു മാത്രമാണെന്നാണ് പോലീസുകാരൻ പറയുന്നത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...