ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണൻ ആണ് ജാമ്യം അനുവദിച്ചത്.

