പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കഴിഞ്ഞ ആറര വർഷം എവിടെയും എത്തിയില്ല .ജോസ് കെ മാണി

പാലാ:-പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ.കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സൽപ്പേരാണ്.അത് മടക്കി കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് എൽഡിഎഫിന് നിർവഹിക്കുവാനുള്ളത്.പ്രാദേശിക വികസനം ഉറപ്പുവരുത്തുന്ന പദ്ധതികളിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ല.പ്രതിപക്ഷ എംഎൽഎമാരുടെ നിയോജകമണ്ഡലങ്ങളിൽ പോലും വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത്.അത് പാലായിൽ എന്തുകൊണ്ട് നടന്നില്ല എന്ന് ചോദിക്കുമ്പോൾ നുണപ്രചാരണവും വ്യക്തിഹത്യയും കൊണ്ടാണ് അതിനെ യുഡിഎഫ് നേരിടുന്നത്.മേഖലാപരമായ പ്രത്യേകതകൾ മനസ്സിലാക്കിയുള്ള പദ്ധതി ആവിഷ്കാരവും ജനങ്ങളുടെ ആവശ്യങ്ങളും വ്യക്തമായ ആസൂത്രണത്തോടെ സർക്കാരിന് മുന്നിൽ എത്തിച്ചാണ് അഞ്ചു പതിറ്റാണ്ടിലേറെ പാലാ വികസനത്തിന്റെ റോൾ മോഡലായി മാറിയത്.ഈ നിലയ്ക്കാതെ പരിപൂർണ്ണ സ്തംഭനാവസ്ഥ ഉണ്ടായത് പാലായിലെ ജനപ്രതിനിധിയുടെ നിരുത്തരവാദപരമായ സമീപനങ്ങൾ കൊണ്ടാണ്.കേന്ദ്രസർക്കാരോ സംസ്ഥാന ഗവൺമെൻ്റോ ഒരു രൂപ പോലും ചിലവഴിക്കാത്ത പദ്ധതികൾ സ്പോൺസർഷിപ്പുകൾ വഴി നാടിന് ഉപകാരപ്രദമായ വിധത്തിൽ എത്തിക്കാൻ കഴിയും.പാലായിലെ കെഎം മാണി കാൻസർ റിസർച്ച് സെൻറർ അതിൻറെ ഉദാഹരണമാണ്.എത്രയോ ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്ന ഈ പദ്ധതിയെ കുറിച്ച് പോലും എംഎൽഎ വ്യാജ പ്രചാരണം നടത്തുകയായിരുന്നു.എംഎൽഎ ഫണ്ടിന്റെ വിനിയോഗം അക്ഷരാഭ്യാസമുള്ള ഒരു സർക്കാർ ജീവനക്കാരൻ വിചാരിച്ചാൽ നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനമാണ്. അതല്ല നാട്ടിൽ നടപ്പിലാക്കേണ്ട പുരോഗതിയുടെ അടയാളങ്ങൾ എന്നും ജോസ് കെ മാണി പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...