കെ സുധാകരന് കെ പി സി സി താത്‌കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന

സുധാകരന് കെ പി സി സി താത്‌കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന. അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി.ഇന്നലെ രാത്രി 10.30 ഓടെയാണ് കെ സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന് പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മത്സരിക്കുന്നത് സണ്ണി ജോസഫാണ്. എൽഡിഎഫിൻ്റെ സ്ഥാനാർഥിയായി കെ കെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് പേരാവൂരിൽ നടക്കുക.
സ്ഥാനാർഥി പൂർണസമയവും മണ്ഡലത്തിൽ ഇല്ലെങ്കിൽ അത് വിജയ പരാജയങ്ങളെ ബാധിച്ചേക്കും.
അതുകൊണ്ടുതന്നെ കെ പി സി സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് മണ്ഡലത്തിൽ മുഴുവൻ സമയവും പ്രവർത്തനം നടത്തുകയാണ്. ചെറിയ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് കഴിഞ്ഞതവണ പേരാവൂരിൽ വിജയിച്ചത്. സ്വാഭാവികമായും കുറച്ചധികം ശ്രദ്ധ മണ്ഡലത്തിൽ കൊടുത്തില്ലായെങ്കിൽ ഒരു പക്ഷെ കെ പി സി സി അധ്യക്ഷൻ മണ്ഡലത്തിൽ തോൽകാനുള്ള സാധ്യതയും ഉണ്ട്. സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനുള്ള സമയം അനുവദിച്ചതോടെയാണ് താത്കാലികമായി കെ പി സി സിയ്ക്ക് അധ്യക്ഷനെ വേണമെന്ന ആലോചനയിലേക്ക് നേത്യത്വം എത്തിയത്.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...