പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്നെത്തിയ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്നെത്തിയ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. നിരണം സ്വദേശി എബ്രഹാം ഡാനിയേല്‍ (40) ആണ് മരിച്ചത്.ഒരു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു എബ്രഹാമിന്റെ പിതാവ് നിരണം പണിക്കശ്ശേരില്‍ പി ജി ഡാനിയേല്‍ (80). തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം. വിവരമറിഞ്ഞ് മറ്റ് രണ്ട് സഹോദരങ്ങള്‍ക്കൊപ്പമാണ് എബ്രഹാം ഡാനിയേല്‍ ചൊവ്വാഴ്ച ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയായിരുന്നു ഡാനിയേലിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വ്യാഴാഴ്ച കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം ഉറങ്ങാന്‍ കിടന്ന എബ്രഹാമിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...