കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു

കുവൈത്തിൽ വിവിധ ദിവസങ്ങളിലായുണ്ടായ ദാരുണ സംഭവങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു.മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കുവൈത്ത് എയർവേയ്സ് പ്രത്യേക വിമാനം ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തി.ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കുവൈത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചിരുന്നതാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിൽ വലിയ തടസ്സമായത്.ഈ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഇടപെട്ട് കുവൈത്ത് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി നേടി, കൊളംബോ വഴിയുള്ള പ്രത്യേക സർവീസ് ക്രമീകരിക്കുകയായിരുന്നു.മൃതദേഹങ്ങളിൽ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളുടേതാണ്.

കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്‌ക്കെതിരായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെൽവം കൃഷ്ണൻ ഉൾപ്പെടെ 15 പേരുടെ മൃതദേഹങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ എത്തി.കൂടാതെ കോഴിക്കോട്, ആലപ്പുഴ, കോട്ടയം സ്വദേശികളായ അഞ്ച് മലയാളികളുടെ മൃതദേഹങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.കൊച്ചിയിൽ എത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി അവരുടെ നാട്ടുകളിലേക്ക് കൊണ്ടുപോയി. കണ്ണീരും വേദനയും നിറഞ്ഞ അന്തരീക്ഷത്തിൽ അവസാന യാത്രയ്ക്ക് പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോയ കാഴ്ചകൾ ഏറെ നൊമ്പരമുളവാക്കുന്നതായിരുന്നു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...