ഇത്തവണ എൻ്റെ വിഷു ദുബായിൽ നിഷി ഗോവിന്ദ്



രുദ്ര സിനിമയിലെ നായിക നിഷി ഗോവിന്ദ് പറയുന്നു….
“വിഷുവും ഓണവും കുടുംബ അംഗങ്ങ ളുമായി ആഘോഷിക്കുമ്പോൾ മനസിന് നല്ലൊരു സന്തോഷം പകർന്നു കിട്ടാറുണ്ട്. നിഴൽതച്ചൻ.., എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് വന്ന നടിയാണ് നിഷി.
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ നിഷി ഇപ്പോൾ ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി യിൽ ജോലി ചെയ്ത് വരുന്നു.
മുൻപ് കോവിഡ് കാലത്തും വിഷുവിന് നാട്ടിലെത്താൻ കഴിഞ്ഞില്ല.
ഈ വർഷം യുദ്ധഭീതിയും..


നാട്ടിലെത്തി കഴിഞ്ഞാൽ തിരിച്ചു ദുബായ് ലേക്ക് കൃത്യമായി എത്താൻ കഴിയുമോ എന്നുള്ള ആശങ്ക നില നിൽക്കുന്നതുകൊണ്ട് ഇത്തവണയും വീട്ടുകാരും ഒരുമിച്ച് വിഷു ആഘോഷിക്കാൻ കഴിയാത്തതിൽ നിഷി യുടെ മനസ്സ് വിഷമിക്കുകയാണ്….
അഭിനയവും നൃത്തവും വലിയ പാഷനായി കൊണ്ട് നടക്കുന്ന നിഷി ഇത്തവണ ദുബായ് ൽ തന്നെയുണ്ട്. ആഘോഷം പക്ഷെ ലളിതമായിരിക്കും.
അറബി നാട്ടിൽ എന്ത് വിഷു…. എന്നാണ് നിഷിയുടെ ചോദ്യം.
എല്ലാ വർഷവും എല്ലാ കാര്യങ്ങളും ഒന്നുപോലെ നടക്കണമെന്നില്ലല്ലോ….കാലം അതെല്ലാം മാറ്റിയെടുക്കുമെന്നാ ണ് നിഷി പറയുന്നത്.
രുദ്ര സിനിമ റിലീസ് ആയതിനു ശേഷം ആദ്യമായി നാട്ടിൽ വരാനിരിക്കുമ്പോഴാണ് യുദ്ധം പൊട്ടിപുറപ്പെട്ടത്.. യുദ്ധത്തിന്റെ കെടുതികൾ അവസാനിച്ച് എല്ലാവർക്കും ഒരു സമാധാനവും സന്തോഷവും ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.വീട്ടുകാരും നാട്ടുകാരും ഒരുമിച്ചുള്ള കാഴ്ചകൾ വൈകാതെ നടക്കുമെന്നുള്ള പ്രത്യാശയിലാണ് നിഷി.
വൈകാതെ അതെല്ലാം സാധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
രുദ്ര റിലീസ് ആയശേഷം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും പുതിയ ചിത്രങ്ങളിൽ അഭിനയിക്കാൻ ഓഫർ വന്നിരുന്നു….
കഥയും ഒക്കെ കേട്ടിട്ട് നല്ല പ്രൊജക്റ്റ്‌ കമിറ്റ് ചെയ്യാമെന്നാണ് തീരുമാനമെന്നും നിഷി ഗോവിന്ദ് പറയുകയുണ്ടായി.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...