യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി .മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്‌താൻ ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കിയതോടെ, ഏപ്രിൽ 22 അവസാനിക്കുന്ന വെടിനിർത്തൽ രണ്ടാഴ്ചകൂടി നീട്ടുമെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കൽകുടി ഇസ്‌ലാമാബാദിൽ ഇരു രാജ്യങ്ങളും ഒത്തുചേരുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.ചർച്ച പുനരാരംഭിക്കാൻ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും സൈനിക മേധാവി ജനറൽ ആസിം മുനീറുമാണ് കഴിഞ്ഞദിവസങ്ങളിൽ തിരക്കിട്ട ചില നീക്കങ്ങൾ നടത്തിയത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെത്തിയ ആസിം മുനീർ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. സൗദി അറേബ്യ, ഖത്തർ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ നീക്കങ്ങൾ. യു.എസും ചർച്ചാ നീക്കങ്ങളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...