ഇന്ത്യ ഉൾപ്പെടെ 14 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക; ഇന്ത്യയ്ക്ക് 25 ശതമാനം വരെ തീരുവയ്ക്ക് നിർദേശം

ഇന്ത്യ ഉൾപ്പെടെ 14 വ്യാപാര പങ്കാളികളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടം. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവ ചുമത്താനാണ് അമേരിക്കൻ വ്യാപാര പ്രതിനിധിയുടെ ഓഫിസ് നിർദേശിച്ചിരിക്കുന്നത്. ചില ഉൽപന്നങ്ങൾക്ക് തീരുവയിൽ ഇളവ് അനുവദിക്കും.ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, ബംഗ്ലദേശ്, കംബോഡിയ, ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തായ്‌ലൻഡ്, വിയറ്റ്‌നാം, യൂറോപ്യൻ യൂണിയൻ എന്നിവയാണ് പുതിയ തീരുവ നിർദേശത്തിന്റെ പരിധിയിൽ വരുന്നത്.വിവിധ രാജ്യങ്ങളിലെ അമിത വ്യാവസായിക ഉൽപാദനവും സർക്കാർ സബ്‌സിഡികളും അമേരിക്കൻ ഉൽപാദന മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് എട്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പുതിയ തീരുവയ്ക്കുള്ള നിർദേശം. ചൈനീസ് ഉൽപന്നങ്ങൾക്ക് നിലവിലുള്ള തീരുവ ഉൾപ്പെടെ 45 ശതമാനം വരെ തീരുവ വരാനിടയുണ്ട്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമായാൽ തീരുവ 17 ശതമാനമായി കുറയ്ക്കാനും സാധ്യതയുണ്ട്. പുതിയ നിർദേശം ഇന്ത്യയുടെ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. നിർദേശങ്ങളിൽ പൊതുജനാഭിപ്രായം തേടിയ ശേഷം ജനുവരി 25ന് ഹിയറിങ് ആരംഭിക്കും. തുടർന്നായിരിക്കും അന്തിമ തീരുമാനം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ആഗോള വ്യാപാരരംഗത്ത് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.

Leave a Reply

spot_img

Related articles

വിശ്വസുന്ദരിപ്പട്ടം പ്യൂർട്ടോറിക്കോയ്ക്ക്; ചരിത്രമെഴുതി ജെന്നിഫർ ബാരെറ്റോ

2026ലെ മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. പ്യൂർട്ടോറിക്കോയിലെ സാൻ യുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 27കാരിയായ ജെന്നിഫർ...

ചാരവിവാദത്തിൽ കുടുങ്ങി; എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങ് രാജിവെച്ചു

ചൈനീസ് ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ലോകത്തെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരിക്ക്; അക്രമി ഒളിവിൽ

അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വെടിവെപ്പിന് പിന്നാലെ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ്...

ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്; ആക്രമണം പുനഃരാരംഭിക്കില്ലെന്ന് പ്രഖ്യാപനം

ഇറാൻ യുദ്ധം ഫലത്തില്‍ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്ക ആക്രമണം പുനരാരംഭിക്കി ല്ലെന്നും ട്രംപ് വ്യക്തമാക്കി.സൈനിക ആക്രമണം സംബന്ധിച്ച്‌ മാത്രമാണ് ട്രംപിന്‍റെ പ്രഖ്യാപനം.ഖത്തറിന്‍റെ...