മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു.ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ മിന്നലേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റാഫിയെ സഹപ്രവർത്തകർ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്റഫ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വൈകിയും പൊന്നാനി തീരമേഖലയിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.കാടയിൽതട്ടിൽ ജോസിനെ മീനങ്ങാടിയിലെ എക്സൈസ്...

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ.കുണ്ടറ പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത...

വി.ഡി. സതീശനുമായി പിണക്കമില്ല; 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു....

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ ടി.ഐ. മധുസൂദനന്റെ പ്രസംഗം വിവാദത്തിൽ; കൊലവിളിയെന്ന് ആരോപണം

സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം നേതാവും പയ്യന്നൂർ മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച...