സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ; വൈദ്യുതി ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്രം

വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്നതിന് ബാറ്ററി സംവിധാനം ഏർപ്പെടുത്താനും അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നതിന് ചില വിഭാഗം ഉപഭോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കാനും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരം നൽകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ കരട് നിർദേശം.പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സൗരോർജ ഉത്പാദനം വർധിച്ചതോടെ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ നീക്കം. പകൽ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും നിർദേശമുണ്ട്.രാജ്യത്ത് പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി 65 ലക്ഷത്തിലധികം വീടുകളിൽ ഇതിനകം സൗരോർജ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ബാറ്ററി സംവിധാനം നിർബന്ധമാക്കുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടായേക്കും. കേരളത്തിലെ ഗാർഹിക സൗരോർജ ഉപഭോക്താക്കളെയും പുതിയ നിർദേശങ്ങൾ ബാധിച്ചേക്കും. അതേസമയം, കരട് നിർദേശങ്ങൾ അന്തിമ ചട്ടങ്ങളായി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

ശരദ് പവാർ വീണ്ടും ആശുപത്രിയിൽ

മുതിർന്ന എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.85 കാരനായ പവാറിനെ നിർജലീകരണത്തെ തുടർന്നാണ്...

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വയസ്; നടുക്കുന്ന ഓർമയിൽ രാജ്യം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നടന്ന ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ...

സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞത് പാസ്‌പോർട്ടിലെ പൊരുത്തക്കേടിനെ തുടർന്ന്; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

കോക്രോച്ച് ജനതാ പാർട്ടി മുഖ്യവക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ...

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം...