സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞത് പാസ്‌പോർട്ടിലെ പൊരുത്തക്കേടിനെ തുടർന്ന്; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

കോക്രോച്ച് ജനതാ പാർട്ടി മുഖ്യവക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.നിയമനിർവഹണ ഏജൻസികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ 23ന് ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നും അതുവരെ പാസ്‌പോർട്ട് ഉപയോഗിക്കരുതെന്നും നിർദേശിച്ചിരുന്നു.ഓക്‌സ്‌ഫഡ് യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് പുറപ്പെടാനെത്തിയ സൗരവ് ദാസിനെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നു. കേംബ്രിജ്, എഡിൻബറോ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.2019ൽ ലഭിച്ച പാസ്‌പോർട്ട് ഉപയോഗിച്ച് നേരത്തേ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നോട്ടീസ് ലഭിച്ചതെന്നും സൗരവ് ദാസ് പ്രതികരിച്ചു. തന്റെ അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, വിദേശയാത്ര തടഞ്ഞ നടപടിക്കെതിരെ സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. യാത്ര തടയുന്നതിനുള്ള ഉത്തരവുകളൊന്നും വിമാനത്താവളത്തിൽ ഹാജരാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

spot_img

Related articles

ശരദ് പവാർ വീണ്ടും ആശുപത്രിയിൽ

മുതിർന്ന എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.85 കാരനായ പവാറിനെ നിർജലീകരണത്തെ തുടർന്നാണ്...

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വയസ്; നടുക്കുന്ന ഓർമയിൽ രാജ്യം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നടന്ന ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ...

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം...

സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ; വൈദ്യുതി ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്രം

വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്നതിന് ബാറ്ററി സംവിധാനം ഏർപ്പെടുത്താനും അധിക...