രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാഹുൽ ഗാന്ധിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാഹുൽ ഗാന്ധിയെ കേസിൽ കക്ഷി ചേർത്ത് പുതുതായി വാദം കേൾക്കണമെന്നും ഇതിനായി പുതിയ ബെഞ്ച് രൂപീകരിക്കണമെന്നും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി.കർണാടകയിലെ ബിജെപി പ്രവർത്തകൻ എസ്. വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് രാഹുൽ ഗാന്ധിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച് ആരോപണമുന്നയിച്ചത്. പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ മേയിലാണ് ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയത്.ഹൈക്കോടതി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് രാഹുലിനുവേണ്ടി ഹാജരായത്.അതേസമയം, സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി തള്ളിയിട്ടില്ല. ഹർജിയുടെ നിയമപരമായ നിലനിൽപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹൈക്കോടതിക്ക് വീണ്ടും പരിശോധിക്കാം.

Leave a Reply

spot_img

Related articles

ശരദ് പവാർ വീണ്ടും ആശുപത്രിയിൽ

മുതിർന്ന എൻസിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.85 കാരനായ പവാറിനെ നിർജലീകരണത്തെ തുടർന്നാണ്...

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വയസ്; നടുക്കുന്ന ഓർമയിൽ രാജ്യം

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നടന്ന ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ...

സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞത് പാസ്‌പോർട്ടിലെ പൊരുത്തക്കേടിനെ തുടർന്ന്; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

കോക്രോച്ച് ജനതാ പാർട്ടി മുഖ്യവക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ...

സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ; വൈദ്യുതി ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്രം

വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്നതിന് ബാറ്ററി സംവിധാനം ഏർപ്പെടുത്താനും അധിക...