എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനലിന് സമ്പൂർണ വിജയം; എതിർപക്ഷത്തിന് ഒരു സീറ്റുമില്ല

എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം. 3(ഡി) കാറ്റഗറി വിഭാഗത്തിലെ 270 സീറ്റുകളിലും വെള്ളാപ്പള്ളി പാനൽ വിജയിച്ചു. ഇതോടെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1,027 അംഗങ്ങളും വെള്ളാപ്പള്ളി പക്ഷക്കാരായി.ചേർത്തല എസ്.എൻ കോളജിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 2,706 വോട്ടർമാരിൽ 1,415 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഔദ്യോഗിക പാനലിനെതിരെ ആറുപേർ മത്സരിച്ചെങ്കിലും ഒരാൾക്കുപോലും വിജയിക്കാനായില്ല. വെള്ളാപ്പള്ളി പാനലിലെ സ്ഥാനാർഥികൾക്ക് 1,345 വോട്ടുകൾ വീതം ലഭിച്ചപ്പോൾ എതിർസ്ഥാനാർഥികൾക്ക് ആകെ ലഭിച്ചത് 47 വോട്ടുകൾ മാത്രമാണ്. 50 വോട്ടുകൾ അസാധുവായി. എതിർസ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുകയും നഷ്ടമായി.നേരത്തേ 3(ഇ) കാറ്റഗറി വിഭാഗത്തിൽ പത്ത് റീജിയണുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 757 സീറ്റുകളും വെള്ളാപ്പള്ളി പാനൽ സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ ഔദ്യോഗിക പാനലിലെ സ്ഥാനാർഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഡിസംബർ 17ന് വിദഗ്ധ അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഡിസംബർ 19ന് ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി നടേശൻ ഈ വിജയത്തോടെ ട്രസ്റ്റിലെ ആധിപത്യം കൂടുതൽ ഉറപ്പിച്ചു.

Leave a Reply

spot_img

Related articles

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം തുടർന്ന് എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.കാടയിൽതട്ടിൽ ജോസിനെ മീനങ്ങാടിയിലെ എക്സൈസ്...

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ.കുണ്ടറ പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത...

വി.ഡി. സതീശനുമായി പിണക്കമില്ല; 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു....

മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33)...