തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന.വീടിന്റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന.ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.കുട്ടികളെ കടിച്ച ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നാണ് സംശയം. ബാത്ത്റൂമിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ച് നീക്കി പരിശോധിക്കാനാണ് തീരുമാനം.കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്റെ കടി ഏല്‍ക്കുന്നത്. ആൻജോ മരണപ്പെടുകയും ചെയ്തു.

