പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട

പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട.ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2കിലോ കഞ്ചാവ് പിടിച്ചെടുത്തത്.പാലാ എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴ യിൽ നിന്നും പോലീസ് പിടിച്ചിരുന്നു.അന്വേഷണത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴ കച്ചിക്കടയിൽ ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പഞ്ചായത്ത്‌ മെമ്പർ ശരത്തിന്റെ സാമിപ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതി നിരവധി അനവധി ക്രിമിനൽ കേസുകളിൽ പെട്ട ആളാണെന്നു പോലീസ് പറഞ്ഞു.നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു ജിജോ എന്നും ഓപറേഷൻ തൂഫാൻ ഭംഗിയായി നടപ്പിലാക്കും എന്നും പാലാ പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...