വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയുന്നതിനായി നിലവിൽ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്.പത്ത് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു, ഇന്നലെ ഒരാളെ കൂടി തിരിച്ചറിയാൻ സാധിച്ചു.ഇനി നാല് പേരുടെ കാര്യത്തിൽ കൂടിയാണ് വ്യക്തത വരാനുള്ളത്.സംഭവസമയത്ത് 38 പേർ അവിടെ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അപകടത്തിൽ നശിച്ചുപോയി എന്നത് വസ്തുതയാണ്.​ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കൃത്യമായ ചർച്ചകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.വെടിക്കെട്ടിലെ വലിയ ശബ്ദം ഒഴിവാക്കി, വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റണം.ഒളിമ്പിക്സിലൊക്കെ നടത്തുന്നതുപോലെ സുരക്ഷിതവും എന്നാൽ വർണ്ണാഭവുമായ രീതിയിലേക്ക് നമ്മുടെ വെടിക്കെട്ടുകളും മാറേണ്ടതുണ്ട്.നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ പൂരത്തിന്റെ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...