അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ.വിമാന ഇന്ധന വില വർധനവിന് പിന്നാലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. മൂന്ന് മാസത്തേക്ക് സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം. പ്രതിദിനം 100 വിമാന സർവീസുകളാണ് കുറച്ചത്. ദില്ലിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറൻ്റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കുറക്കുകയും ചെയ്‌തു. ഇന്ധനവിലയിലെ വർധനവാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കൂടാതെ വിദേശ റൂട്ടുകൾ നഷ്‌ടത്തിലുമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തിരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയുമാണ് മറ്റൊരു കാരണം.

Leave a Reply

spot_img

Related articles

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ...

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ...

മുലായം സിംഗ് യാദവിൻ്റെ ഇളയ മകൻ പ്രതീക് യാദവ് അന്തരിച്ചു

മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു.ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളായതിനെ...

നീറ്റ്- യു ജി ചോദ്യപേപ്പർ ചോർച്ച; മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെ ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു

നീറ്റ്- യു ജി പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മനീഷ് യാദവിനെ രാജസ്ഥാൻ പോലീസ് സ്‌പെഷ്യല്‍ ഓപറേഷൻ വിഭാഗം ജയ്പൂരില്‍ നിന്ന്...