മുലായം സിംഗ് യാദവിൻ്റെ ഇളയ മകൻ പ്രതീക് യാദവ് അന്തരിച്ചു

മുലായം സിംഗ് യാദവിൻ്റെ ഇളയ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു.ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മുലായം സിംഗ് യാദവിൻ്റെയും രണ്ടാമത്തെ ഭാര്യ സാധന ഗുപ്തയുടെയും മകനാണ് പ്രതീക്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ.

ഉത്തർപ്രദേശിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെങ്കിലും പ്രതീക് യാദവ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് എപ്പോഴും അകലം പാലിച്ചിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ലഖ്‌നൗവില്‍ സ്വന്തമായി ഫിറ്റ്നസ് ബിസിനസ്സ് നടത്തിവരികയായിരുന്നു. ബോഡിബില്‍ഡിങ്ങിലും കായികരംഗത്തും വലിയ താല്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. കിംഗ് ജോർജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...