സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ആനുകൂല്യം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സര്‍ക്കാറിന് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടാവും. ഈ നഷ്ടം നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യു ഡി എഫ് തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.

ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യം നടപ്പിലാക്കുന്നത്. സ്റ്റേറ്റ് അറ്റോര്‍ണിയായി അനൂപ് വി നായരെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.രക്ഷാപ്രവർത്തന കേസിൽ മുൻകൂർ ജാമ്യം നൽകിയ വിധി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടതി വിധിയെക്കുറിച്ച് സർക്കാർ അഭിപ്രായം പറയുന്നില്ല. സലിംകുമാറിൻ്റെ വീട്ടിലെ നവമാധ്യമ തിരക്ക് വല്ലാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മരിച്ച ശേഷവും സലിം കുമാറിനെതിരെ സൈബർ ആക്രമണം ഉണ്ടായി.

പിഎം ശ്രീയിൽ തീരുമാനമെടുത്തിട്ടില്ല. വീണയ്ക്കെതിരായ നോട്ടീസ് ഇഡി അന്വേഷണത്തിൻ്റെ ഭാഗമാണ്. ഇഡി റെയ്‌ഡ്‌ നടത്താമോ എന്നതിൽ സംസ്ഥാനങ്ങൾക്ക് റോളില്ല. ഇഡിയെ ആക്രമിച്ചാൽ പൊലീസ് ഇടപെടും. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ പരിശോധിക്കും. സമരഗേറ്റ് അടച്ചത് സമരങ്ങൾ വരുന്ന സമയത്താണെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.സിപിഎമ്മിനെ തോൽപിക്കാൻ എളുപ്പമാണ്, പക്ഷേ തോറ്റെന്ന് സമ്മതിപ്പിക്കാൻ പ്രയാസമാണ്. ബി അശോകിൻ്റെ നിയമനത്തിനെതിരായ വിമർശനത്തിൽ, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം നോക്കിയല്ല നിയമനമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Leave a Reply

spot_img

Related articles

ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കൗൺസിലറുടെ...

ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി.ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന്...

ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്.കാപ്പ കേസ് പ്രതിയാണ് എന്ന് പോലീസ്...

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം.കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാളികളിൽ നിന്നും വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ...