ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം.കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാളികളിൽ നിന്നും വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് പരിശോധന ഫലത്തിൽ വ്യക്തമായിരിക്കുന്നത്. ഇത്തരത്തിൽ ഭൂരിഭാഗം സ്വർണവും കൊള്ളയടിക്കപ്പെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. അതിനിടെ കഴിഞ്ഞ വർഷം പിഎസ് പ്രശാന്തിന്റെ ഭരണസമിതി അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. ഈ പാളികളിൽ നിന്ന് സ്വർണം പൂർണമായും നഷ്‌ടപ്പെട്ടിട്ടില്ലെന്നും
ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ട്. ജംഷഡ്‌പൂരിലെ ലാബോറട്ടറിയിലായിരുന്നു സ്വർണപ്പാളികൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു എസ്ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Leave a Reply

spot_img

Related articles

സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി...

ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ഗുരുതര ട്രാഫിക് നിയമലംഘനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ വകുപ്പ് നടപടി സ്വീകരിച്ചു.കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ കെ.എസ്. 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ...

മാസപ്പടി കേസ്; വീണയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയാറാക്കി ഇഡി

മാസപ്പടി കേസ്; വീണയെ ചോദ്യം ചെയ്യാനുള്ള വിശദമായ ചോദ്യാവലി തയാറാക്കി ഇഡി, സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചു എന്നതിൽ വ്യക്തത വരുത്തും.സിഎംആര്‍എല്‍-...

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ .ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...