സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്മാരക ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടു ത്തിയത്.നവംബർ 14ന് വൈകുന്നേരം നാലിന് ഞാറയ്ക്കലിൽ നടക്കുന്ന സർവോദയം കുര്യൻ 27-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ മുൻ ഗോവ പോർട്ട് ചെയർമാൻ ജോസ് പോൾ ശങ്കൂരിക്കൽ അവാർഡ് നൽകും. സമ്മേളനം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പോൾ. ജെ. മാമ്പിള്ളി അധ്യക്ഷത വഹിക്കും.

