പിഎസ്‌സി നിയമനത്തട്ടിപ്പ് കേസ്; പിഎസ്‌സി ചെയർമാൻ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായേക്കും

പിഎസ്‌സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായേക്കും.ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണസംഘം പിഎസ്‌സി ആസ്ഥാനത്ത് വരണമെന്നായിരുന്നു നേരത്തെയുള്ള പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും നിലപാട്. ഒച്ചിഴയുന്ന വേഗതയിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് അന്വേഷണ സംഘം നടപടി എടുത്തത്.ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ നോട്ടീസ് നൽകി നാല് അംഗങ്ങളിൽ മൂന്ന് പേരെയും ചോദ്യം ചെയ്‌തിരുന്നു. അതേസമയം, എം.ആർ. ബൈജുവിനെ സംശയ നിഴലിൽ നിർത്തും വിധത്തിൽ കഴിഞ്ഞ ദിവസം കമ്മീഷനിലെ ഒരംഗം എസ്ഐടിക്ക് മൊഴി നൽകിയതായി സൂചനയുണ്ട്. ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയ അംഗമാണിതെന്നാണ് വിവരം.

Leave a Reply

spot_img

Related articles

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

വൈദ്യ പരിശോധനയ്ക്കിടെ കായംകുളം ഗവ. ആശുപത്രിയിൽ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് പോലീസുകാരെ തള്ളിമാറ്റി ഓടി...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി

മുഖ്യമന്ത്രി വി ഡി സതീശനെതിരെവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി.മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്.ഇത്...

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍...

സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്

സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന് .25000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന താണ് അവാർഡ്. സർവോദയം കുര്യൻ സ്‌മാരക ട്രസ്റ്റാണ്...