ചേരാനല്ലൂർ അപകടത്തിലെ പൊലിസ് വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ.കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ കാളിരാജ് മഹേഷിനു പകരം ആർ. നിശാന്തിനിയെത്തും.പി. പ്രകാശ് ദക്ഷിണമേഖല ഐജിയാകും. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും.അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ മരിച്ച സംഭവത്തിലെ വീഴ്ച വരുത്തിയ പൊലിസുകാർക്കെതിരെ ചൊവ്വാഴ്ച നടപടിയെടുത്തിരുന്നു. ചേരാനല്ലൂർ പൊലിസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പടെ നാല് പേരെയാണ് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയാണ് നടപടി.

