ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്.കാപ്പ കേസ് പ്രതിയാണ് എന്ന് പോലീസ് ബോധ്യപ്പെടുത്തിയിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വ്യക്തമാക്കി. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മേയർ വി വി രാജേഷ് ഉന്നയിച്ചത്.വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ മനഃപൂർവം പ്രശ്‌നം ഉണ്ടാക്കുന്നു. വിപിന് ക്രിമിനൽ മാനസികാവസ്ഥയാണെന്നും നിർബന്ധിത അവധിയിൽ പോയ വിപിന്റെ അവധി ക്യാൻസൽ ചെയ്യിച്ചത് മുൻ എംഎൽഎയാണെന്നും മേയർ ആരോപിച്ചു.

Leave a Reply

spot_img

Related articles

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെയാണ് വി ജോയ് ജില്ലാ...

മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെ; മുഖ്യമന്ത്രി

മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെയാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ.മംഗളൂരു വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം തങ്ങളെ വന്ന്...

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്നില്ല; ജൂലൈ പതിനഞ്ചിന്

ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന കേരള ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷാ ഫലം മാറ്റി .ജൂലൈ പതിനഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ഗള്‍ഫ് മേഖലയില്‍...

ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കൗൺസിലറുടെ...