ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി.ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.വാഹനത്തിൻറെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ നിറം മാറ്റം പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

Leave a Reply

spot_img

Related articles

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെയാണ് വി ജോയ് ജില്ലാ...

മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെ; മുഖ്യമന്ത്രി

മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെയാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ.മംഗളൂരു വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം തങ്ങളെ വന്ന്...

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്നില്ല; ജൂലൈ പതിനഞ്ചിന്

ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന കേരള ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷാ ഫലം മാറ്റി .ജൂലൈ പതിനഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ഗള്‍ഫ് മേഖലയില്‍...

ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കൗൺസിലറുടെ...