തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.

നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യോഗം നിർദേശിച്ചു. നിലവിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി ജലലഭ്യത ഉറപ്പാക്കും. ഭാവിയിലെ വെല്ലുവിളികൾ കൂടി മുന്നിൽ കണ്ട് വാട്ടർ അതോറിറ്റി ശാശ്വത പരിഹാര പദ്ധതികൾ തയ്യാറാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. ലീക്കേജ് കുറയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ജല വിതരണത്തിലെ പ്രസരണ നഷ്ടം പരമാവധി കുറക്കണം. കുടിവെള്ള ലഭ്യത കുറവുള്ള സാഹചര്യങ്ങളിൽ കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ചേർന്ന് സംയുക്തമായി ജലവിതരണം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ജനപ്രതിനിധികളിലൂടെയും മാധ്യമങ്ങളിലൂടെയും സമയ ബന്ധിതമായി നൽകും.കഴക്കൂട്ടമടക്കമുള്ള പ്രദേശങ്ങളിൽ ഐടി കമ്പനികളുമായി സഹകരിച്ച് പ്രത്യേക ജലസേചന പദ്ധതി ആരംഭിക്കുന്നത് പരിഗണിക്കും. ഐടി കമ്പനികളുടെ സഹകരണത്തോടെ മഴവെള്ള ശേഖരണ സംവിധാനം പ്രോത്സാഹിപ്പിക്കും. നിലവിലെ പേപ്പാറ ഡാമിന്റെ ശേഷി പരമാവധി ഉപയോഗിക്കുന്നതിനെ കുറിച്ചു ചർച്ച നടത്തും.

മഴക്കാലത്ത് നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിർദേശങ്ങൾ നൽകും. വെള്ളപ്പൊക്ക ഓടകളും ചാലുകളും വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ളതിനാൽ ഏകോപനത്തോടെ സമയബന്ധിതമായി ശുചീകരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാർവതി പുത്തനാറിൽ ആഴ്ചയിൽ രണ്ട് തവണ ഉദ്യോഗസ്ഥ തല പരിശോധന നടത്തും. ആമയിഴഞ്ചാൻ തോടിനായി പ്രത്യേക കർമ പദ്ധതിയും നടപ്പാക്കും.പൊഴിയൂർ, ബീമാപള്ളി മേഖലയിലെ തീരശോഷണം വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിക്കും. കടലാക്രമണം തടയുന്നതിനായി ജിയോബാഗുകൾ നിക്ഷേപിക്കുന്നതിനും അനുമതി നൽകും.മഴക്കാല രോഗബാധ തടയുന്നതിനുള്ള ബോധവത്കരണ നിർദേശങ്ങൾ സ്‌കൂൾ അസംബ്ലികളിൽ നൽകും. നഗരത്തിൽ മാലിന്യ നിക്ഷേപം തടയുന്നതിനായി പോലീസും കോർപ്പറേഷനും സംയുക്ത പരിശോധന ശക്തമാക്കും. സി.സി.ടി.വി ദൃശ്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുറ്റവാളികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും യോഗം നിർദേശിച്ചു.

Leave a Reply

spot_img

Related articles

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എല്‍.സി. മുതലുള്ള പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക...

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍.യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000...

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (11/06/2026) രാത്രി 08.30 മുതൽ നാളെ (12/06/2026) രാത്രി 11.30 വരെ 0.8 മുതൽ 1.4...

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ്...