മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. മുന്‍കാല സേവന കാലയളവിലെ പെരുമാറ്റവും ജോലി പ്രാഗത്ഭ്യവും വിലയിരുത്തും. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകര്‍ തങ്ങളുടെ താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റും തങ്ങള്‍ക്കെതിരെ കേസുകള്‍ ഇല്ല എന്നത് സംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2026 ജൂണ്‍ 16 ന് വൈകിട്ട് നാലിനകം മലപ്പുറം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പാനലില്‍ ഉള്‍പ്പെടുത്തുന്നത്.

വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ബി 3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം- 676505. ഫോണ്‍- 0483- 2734387. ഇ-മെയില്‍: diomlpm@gmail.com.

Leave a Reply

spot_img

Related articles

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എല്‍.സി. മുതലുള്ള പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക...

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍.യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000...

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (11/06/2026) രാത്രി 08.30 മുതൽ നാളെ (12/06/2026) രാത്രി 11.30 വരെ 0.8 മുതൽ 1.4...

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജലവിഭവ...