തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളും, സ്ഥലം മാറ്റങ്ങളും പുനഃപരിശോധിക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ, നിയമനങ്ങളും, സ്ഥലം മാറ്റങ്ങളും പുനഃപരിശോധിക്കും.അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് നടന്ന സ്ഥലംമാറ്റം ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.സ്ഥലംമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ദേവസ്വം മന്ത്രി കെ മുരളീധരന്‍ ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു.ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ളവര്‍ക്ക് ഉന്നത പദവി നല്‍കിയെന്ന ആക്ഷേപവും ശക്തമാണ്. . ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചെന്നാണ് ആരോപണം. പുതിയ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇത് തിരുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍, ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി കണക്കാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ അതില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

‘ദൃഢം’ എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമയാക്കിയതെന്നാണ് അവരുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി വാരികയിലെഴുതിയ കരിങ്കൊടി...

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം : കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ട്

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം :മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ.ഒരേ ദിവസം ഒരേ മോഡൽ...

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കും; കെ മുരളീധരൻ

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കാൻ ഉന്നതാധികാര സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ.ഡോ.എസ്.എസ്.ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ....

ഇൻഡിഗോ വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.ഇ.പി....