ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം.യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.ഹർഷിത നായർ (21), മഹിയാല്‍ സ്രാൻ (20) എന്നീ സുഹൃത്തുക്കള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തിരമാലകളടിച്ച്‌ നേരത്തെയും അപകടമുണ്ടായ ബീച്ചില്‍ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഒരു ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും ജീവനോടെ പുറത്തെടുത്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...