പ്രിയദർശിനി പദ്ധതി; ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി ജോൺ.അങ്ങനെ പണം വാങ്ങാൻ കഴിയില്ലെന്നും, അത് പല ബുദ്ധിമുട്ടുകൾക്കും ഇടയാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നുംസിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി പറഞ്ഞു.അതേസമയം, കെഎസ്ആര്‍ടിസിയുടെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.ജൂൺ 16ന് 18.56 ലക്ഷം പേരാണ് ഓർഡിനറി ബസിൽ യാത്ര ചെയ്തത്.ഇതിൽ 11.84 ലക്ഷവും സ്ത്രീ യാത്രക്കാരാണ്.ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണമെന്നും സിപി ജോൺ പറഞ്ഞു.തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകൾ ഉണ്ട്.ഒരു ഓർഡിനറി ബസുപോലും പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല.ഓർഡിനറിയും സിറ്റി ഫാസ്റ്റും തമ്മിൽ തിരിച്ചറിയാനായാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ ഒട്ടിച്ചത്.മാത്രമല്ല രണ്ട് സിറ്റി ഫാസ്റ്റ് ഓർഡിനറി ആക്കി മാറ്റിയെന്നും ഗതാഗത മന്ത്രി പറഞ്ഞു.പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ സർവീസുകളാണ് ഓർഡിനറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബസുകൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും സിപി ജോൺ പറഞ്ഞു.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...