യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു.മൂന്ന് മാസത്തിലേറെ നീണ്ട കടുത്ത യുദ്ധത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ വലിയൊരു നയതന്ത്ര വഴിത്തിരിവിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ഫ്രാൻസില്‍ നടന്ന ജി7 ഉച്ചകോടിക്ക് ശേഷം വെർസൈല്‍സ് കൊട്ടാരത്തില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ ഔദ്യോഗിക വിവരവും പങ്കുവച്ചത്. “കരാർ ഒപ്പിട്ടുകഴിഞ്ഞു. വെർസൈല്‍സില്‍ വെച്ചാണ് ഇതില്‍ ഒപ്പുവെച്ചത്, ഞാൻ ഇപ്പോള്‍ തന്നെ ഒപ്പിടല്‍ പൂർത്തിയാക്കി”- ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന ധാരണാപത്രം ഔദ്യോഗികമായി അന്തിമമാക്കിയതായി ഇറാന്റെ ഭാഗത്തുനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാകും ഈ പുതിയ സമാധാന നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...