ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ

ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ സിയാ മൈമൂനക്ക് (20) പരിക്കേറ്റു. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്.കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും​ റോഡിലേക്ക് തെറിച്ചുവീണു. തുടയെല്ല് തകർന്ന ഹാഷിം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു. സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകൾക്കും ഇടുപ്പ് എല്ലിനും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...