കൂരോപ്പടയിൽ വാഹനങ്ങളുടെ കൂട്ടയിടി, 5 പേർക്ക് പരിക്കേറ്റു, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു

കോട്ടയത്ത് കൂരോപ്പടയിൽ വാഹനങ്ങളുടെ കൂട്ടയിടി, 5 പേർക്ക് പരിക്കേറ്റു, നവവരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു.കൂരോപ്പട എസ് എൻ ഡി പിക്ക് സമീപം രാത്രി 9 മണിയോടെയായിരുന്നു അപകടം. മണിമല സ്വദേശികളായ വരനും വധുവും റിസപ്ഷൻ ചടങ്ങിനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം.റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന കാറിലും പിന്നാലെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശി ജെയിംസ് സിബി ( 24 ) കാർ യാത്രക്കാരായ പാമ്പാടി സ്വദേശികളായ പി.വി. തോമസ് (75), ഏലിയാമ്മ തോമസ്, (70) മകൻ റിജു തോമസ് (34), ആൻസി തോമസ് (32 ) എന്നിവർക്കാണ് പരുക്കേറ്റത്.കാറിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികളും, എതിർ ദിശയിൽ വന്ന കാറിലുണ്ടായിരുന്ന നവ വരനും വധുവും പരിക്കേൽക്കാതെ രക്ഷപെട്ടു.പരുക്കേറ്റവരെ ഇവരെ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...