യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും.ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശനാണ് ബജറ്റ് സഭയിൽ സമർപ്പിക്കുന്നത്.മുൻ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിൽ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തിയ പുതുക്കിയ ബജറ്റാണ് ഇന്നത്തെ പ്രസംഗത്തിൽ ഉണ്ടാകുക.കേന്ദ്രത്തിൽ നിന്നുള്ള റവന്യു കമ്മി ഗ്രാന്റ് ഉൾപ്പെടെയുള്ള വിഹിതങ്ങളിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്ന സൂചനകൾക്കിടെ, സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക നിർദ്ദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.പ്രതീക്ഷയോടെ ജീവനക്കാരും ജനങ്ങളും; പ്രധാന പ്രഖ്യാപനങ്ങൾ ഇവയായേക്കാം:
‘മിഷൻ സമുദ്ര’: തീരദേശ വികസനത്തിനും സുരക്ഷയ്ക്കുമായി പ്രഖ്യാപിച്ചേക്കാവുന്ന വമ്പൻ പദ്ധതി.

ആനുകൂല്യങ്ങൾ: സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്, ശമ്പള പരിഷ്കരണം എന്നിവയിലെ അനുകൂല തീരുമാനം.

ക്ഷേമ പദ്ധതികൾ: ജനപ്രിയ ‘ഇന്ദിരാ ഗാരന്റികൾ’ നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ക്ഷേമപെൻഷൻ വർദ്ധനവും.

നയപരമായ മാറ്റങ്ങൾ: സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ വരുത്തുന്ന നിർണ്ണായകമായ പൊളിച്ചെഴുത്ത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സ്വപ്നപദ്ധതിയായിരുന്ന കിഫ്ബിയുടെ (KIIFB) തുടർപ്രവർത്തനങ്ങളെ സംബന്ധിച്ച പുതിയ സർക്കാരിന്റെ നയപ്രഖ്യാപനവും ഇന്നത്തെ ബജറ്റിലെ പ്രധാന ആകർഷണമായിരിക്കും.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ വികസനക്കുതിപ്പിലേക്ക് നയിക്കാനുള്ള എന്ത് മാന്ത്രികവടിയാണ് മുഖ്യമന്ത്രി പുറത്തെടുക്കുകയെന്ന കാത്തിരിപ്പിലാണ് കേരളം.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...