പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട.ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2കിലോ കഞ്ചാവ് പിടിച്ചെടുത്തത്.പാലാ എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴ യിൽ നിന്നും പോലീസ് പിടിച്ചിരുന്നു.അന്വേഷണത്തെ തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴ കച്ചിക്കടയിൽ ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പഞ്ചായത്ത് മെമ്പർ ശരത്തിന്റെ സാമിപ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതി നിരവധി അനവധി ക്രിമിനൽ കേസുകളിൽ പെട്ട ആളാണെന്നു പോലീസ് പറഞ്ഞു.നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു ജിജോ എന്നും ഓപറേഷൻ തൂഫാൻ ഭംഗിയായി നടപ്പിലാക്കും എന്നും പാലാ പോലീസ് പറഞ്ഞു.

