ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയിൽവേ ഇരട്ടിയാക്കി വർധിപ്പിച്ചു. ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള പുതിയ നിയമഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ടിക്കറ്റില്ലാ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് സമീപകാലത്ത് റെയിൽവേ നേരിടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോൺ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്നായി 40.85 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്.

1989-ലെ റെയിൽവേ ആക്ട് 137, 138 വകുപ്പുകൾ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. റെയിൽവേ നിയമങ്ങൾ പാലിച്ച്, കൃത്യമായ ടിക്കറ്റുകൾ കൈവശം വെച്ച് മാത്രം യാത്ര ചെയ്യണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ജൂൺ 19-ന് പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പുതിയ ഭേദഗതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Leave a Reply

spot_img

Related articles

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും.യുഎ സ് സൈനിക ഉപരോധം നീക്കിയതോടെ...