കല്ലറയിലെ പായയില്‍ പൊതിഞ്ഞ മൃതദേഹം: ബന്ധുക്കളെ കണ്ടെത്തി; ദുരൂഹത നീക്കാൻ ഡിഎൻഎ പരിശോധന

ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ ഡിഎൻഎ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ അന്വേഷണം വേണമെന്ന് പള്ളി അധികൃതർ.സംഭവവുമായി ബന്ധപ്പെട്ട് കല്ലറയിലുണ്ടായിരുന്ന മൃതദേഹങ്ങളുടെ ബന്ധുക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

2006-ല്‍ അടക്കം ചെയ്ത മറിയം മൊയ്യപ്പള്ളിയിലിന്റെയും, 2015-ല്‍ അടക്കം ചെയ്ത ജയിംസ് കൂമ്പുക്കലിന്റെയും ബന്ധുക്കളെയാണ് പള്ളി അധികൃതരുടെ സഹായത്തോടെ പോലീസ് സ്ഥലത്തെത്തിച്ചത്. ഇരു കുടുംബാംഗങ്ങളും എത്തി കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു മൃതദേഹം പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതിലെ അസ്വാഭാവികത മാറാൻ വിപുലമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് കരിക്കോട്ടക്കരി പ്രിൻസിപ്പല്‍ എസ്.ഐ എം.ജെ. ബെന്നി അറിയിച്ചു. ഇതിന്റെ ഭാഗമായി കല്ലറ തുറന്ന് വിശദമായ പരിശോധന നടത്തും. നിലവില്‍ കേസില്‍ ദുരൂഹതകളൊന്നുമില്ലെന്ന നിഗമനത്തിലാണ് പോലീസെങ്കിലും സംശയത്തിന്റെ നേരിയ സാഹചര്യം പോലും ഒഴിവാക്കാനാണ് ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഇടവക വികാരി ഫാ. ജില്‍ബെറ്റ് കൊന്നയില്‍ വ്യക്തമാക്കി.

ഈ മാസം 13-ന് ഇടവകയില്‍ മരിച്ച മറ്റൊരാളെ സംസ്കരിക്കാനായി പൊതുകല്ലറ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കല്ലറയ്ക്കുള്ളില്‍ ഒരു മൃതദേഹം പെട്ടിയില്‍ അടക്കം ചെയ്ത നിലയിലും, രണ്ടാമത്തേത് പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹങ്ങള്‍ പായയില്‍ പൊതിഞ്ഞ് സംസ്കരിക്കുന്ന പതിവില്ലാത്തതാണ് ആശങ്കയ്ക്ക് കാരണമായത്.

Leave a Reply

spot_img

Related articles

സൈക്കിളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന...

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല.ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കു...

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്.അതിരപ്പിള്ളി വഞ്ചിക്കടവിൽ ആണ് സംഭവം. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളി

സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര...