പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 11വയസ്സുകാരന് തലയിൽ ചക്ക വീണു ഗുരുതര പരുക്ക്

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരു ന്ന 11വയസ്സുകാരന് തലയിൽ ചക്ക വീണു ഗുരുതര പരുക്ക്.കോട്ടയം പാക്കിൽ- ചിങ്ങവനം റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്ത പരു ത്തുംപാറ കുഴിക്കാട്ടുമറ്റം വീട്ടിൽ ഇ.ജെ.ഷിഹാബിന്റെ മകൻ ജെ. എസ്.ഷാഹിദിനാണ് പരുക്കേറ്റത്. 7-ാം ക്ലാസ് വിദ്യാർഥിയാണ്. മെഡിക്കൽ കോളജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കുട്ടി ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തെല്ല് പൊട്ടുകയായിരുന്നു.പാക്കിൽ കവലയ്ക്ക് സമീപം പുറമ്പോക്കിൽ നിൽക്കുന്ന പ്ലാവിൽ നിന്ന് ചക്ക ഷാഹിദിന്റെ തലയിൽ പതിക്കുകയായിരുന്നു. പ്ലാവ് വെട്ടണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നാട്ടുകാർ വള രെക്കാലമായി ആവശ്യപ്പെടുന്നതാണ്.ചക്ക തലയിൽ വീണു ബോധരഹിതനായ കുട്ടിയെ ഉടൻ മെഡി ക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിലേക്ക് മാറ്റി. ഒന്നര മാസം പൂർണ വിശ്രമം ആവശ്യമാണ്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...