മിനി ലോകകപ്പ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

വേൾഡ്കപ്പ് ഫുട്ബോളിന്റെ ആവേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളില്‍ മിനി ലോകകപ്പ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.വിദ്യാർത്ഥികളെ ബ്രസീല്‍, അർജന്റീന, പോർച്ചുഗല്‍, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളുടെ ടീമുകളായി വിഭജിച്ചാണ് മത്സരം നടത്തുന്നത്.ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആകെ എട്ട് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഓരോ വിഭാഗത്തിലും നാല് ടീമുകള്‍ വീതം സെമിഫൈനലും ഫൈനലും ഉള്‍പ്പെടുന്ന നേരിട്ടുള്ള നോക്കൗട്ട് മത്സരങ്ങളിലാണ് പങ്കെടുക്കുക. ഇരു വിഭാഗങ്ങളിലുമായി ആകെ ആറ് മത്സരങ്ങളാണ് അരങ്ങേറുക.നാളെ ഉച്ചയ്ക്ക് 1.30മുതലാണ് മത്സരം. ഓരോ ടീമിലും ആറ് കളിക്കാർ വീതമുണ്ടാകും. അതത് രാജ്യങ്ങളുടെ ജേഴ്സി ധരിച്ചാണ് കുട്ടികള്‍ ഇൻഡോർ ഗ്രൗണ്ടിലിറങ്ങുക. ഓരോ മത്സരവും 10 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. സമനിലയായാല്‍ വിജയിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കണ്ടെത്തും.ലോകകപ്പിന്റെ ആവേശവും വർണപ്പകിട്ടും സ്കൂള്‍ ക്യാമ്പസിലേക്ക് എത്തിക്കുക, കുട്ടികളില്‍ കായികമനോഭാവവും ടീം സ്പിരിറ്റും വളർത്തുക, ഫുട്ബോളിനോടുള്ള താല്‍പര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...