ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു .ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി ചെറിയാന്റെ (88) സംസ്‌കാരം സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) മരിച്ചത്.വർധക്യസഹജമായ രോഗം ആയതിനാൽ ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.പി.സി ചെറിയാൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്.ഇന്ന് രാവിലെ 10.30 ഓടെ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്ക‌രിക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ എറണാകുളത്ത് മരിച്ചത്.മൃതദേഹം ഇന്ന് വൈകിട്ട് 4.30ഓടെ ചെങ്ങന്നൂരിലെ ഭവനത്തിൽ കൊണ്ടുവരും.5 മണിയോടെ പഴയ സുറിയാനി പള്ളിയിലെ ഭർത്താവിന്റെ കല്ലറയിൽ സംസ്‌കരിക്കും.പരേത റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ്.മക്കൾ ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ) മരുമക്കൾ വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല) ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം), പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ. ചെങ്ങന്നൂർ)

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...