‘ആദ്യം മേനോന്‍, പിന്നെ പൂക്കി, ഇപ്പോള്‍ ബക്കാർഡി’; മുഖ്യമന്ത്രിക്ക് എതിരെ പരിഹാസവുമായി വി. വസീഫ്

മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്.സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി.ഡി സതീശന്‍ മേനോന്‍ സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായി എന്നായിരുന്നു വസീഫ് പറഞ്ഞത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയനസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വസീഫ്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ കള്ളത്തരം പുറത്തുവന്നു. എക്‌സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന്‍ തീരുമാനമെടുത്തിരിക്കുന്നത്.ധനകാര്യ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ചില സംശയങ്ങള്‍ വന്നിരുന്നു. എല്ലാം ഒറ്റയ്ക്ക് ഭരിക്കാമെന്നാണ് വിചാരം.എഐസിസിയുടെ പിന്തുണയൊന്നും വേണ്ട എന്ന നിലപാടാണ് വി ഡി സതീശന് ഉള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പറഞ്ഞാല്‍ വി ഡി സതീശന്‍ അംഗീകരിക്കില്ല.അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്‍ഡി കമ്പനിയും അദ്ദേഹത്തിനെതിരാകും എന്ന് സതീശന് അറിയാം.കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും മദ്യ കമ്പനികള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. തുറമുഖവും ധാതുഖനികളും അദാനിക്ക് കൊടുക്കുകയാണ്. വിദ്യാഭ്യാസ മേഖലകള്‍ ആര്‍എസ്എസിന് തീറെഴുതി നൽകി.കേരളത്തെ വില്‍ക്കാനുള്ള നീക്കത്തിലാണ് വി ഡി സതീശന്‍. ഇതിന് യുഡിഎഫ് കൂട്ടുനില്‍ക്കരുതെന്നും വസീഫ് പറഞ്ഞു.

Leave a Reply

spot_img

Related articles

വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും

വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും .കല്ലറ തുറക്കാന്‍ ആര്‍ഡിഓ അനുമതി ലഭിച്ചതായി പോലീസ് വ്യക്തമാക്കി.രാവിലെ പത്തുമണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും....

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്.നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.2023ലാണ്...

വീര്യം കുറഞ്ഞ മദ്യം: മുന്നണിയെ ബോധ്യപ്പെടുത്താൻ കഴിയാത്ത നയം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല; സമസ്ത

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം.മദ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്‍ശിച്ചു.പരിഷ്‌കരണം ബെക്കാഡി കമ്പനിയെ സഹായിക്കാനെന്ന...

ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി പിണറായി വിജയന്‍

ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.സിഎംഡിആര്‍എഫ് സുരക്ഷിതമാണെന്നും സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെയാണെന്നുമാണ് പിണറായി വിജയന്‍ വിശദീകരിക്കുന്നത്.സാമ്പത്തിക വര്‍ഷാവസാനം നടക്കുന്ന...