ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

അമ്മ ജനറല്‍ബോഡിയില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചത്. ഇത് ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.ഈ ഭരണസമിതിയുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കണം. ഫൊറന്‍സിക് ഓഡിറ്റ് നടത്തണം എന്ന നിര്‍ദേശവും ശ്വേത മുന്നോട്ടുവെച്ചു.ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയില്‍ താന്‍ ജയിച്ചത്.നിര്‍ഭാഗ്യവശാല്‍ മുന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവസരം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചു.താന്‍ സംഘിയോ കമ്മിയോ അല്ല. അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ മുന്‍പോ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലോ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിപാടിയിലോ ക്ഷണം ലഭിച്ചിട്ട് പോലും പങ്കെടുത്തിട്ടില്ല.മറ്റെല്ലാവരും ഈ ക്ഷണങ്ങള്‍ക്ക് പിന്നാലെ പോയപ്പോഴും മാറി നില്‍ക്കുകയായിരുന്നുവെന്നും ശ്വേത വിശദീകരിച്ചു.കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്തും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...