മട്ടാഞ്ചേരിയിൽ ബാറിൽ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

എറണാകുളം മട്ടാഞ്ചേരിയിൽ ബാറിൽ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഗുണ്ടകളിൽ ഒരാളാണ് ഷിബു.തിങ്കളാഴ്ചയാണ് മട്ടാഞ്ചേരിയിലെ ബാറിൽ സംഘർഷം നടന്നത്.പ്രതി ചുറ്റിക കൊണ്ട് വയോധികനെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതിയെ പോലീസ് റിമാൻഡ് ചെയ്‌തു. അതേസമയം, കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ക്രിമിനൽ ലിസ്റ്റിൽ പെട്ടവരും ഗുണ്ടകളും അടക്കമുള്ളവരെ വിളിച്ചു ചേർത്ത യോഗം നടന്നത്.നിരവധി കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനൽ പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാൽ തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്. ലഹരിവിരുദ്ധ യോഗത്തിന്റെ പേരിൽ നടന്ന ചർച്ചയ്‌ക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത അമർഷം ഉണ്ട്.

Leave a Reply

spot_img

Related articles

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ നിർദേശിച്ച് കോടതി

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ നിർദേശിച്ച് കോടതി .വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി...

ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്

ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്.താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ...

റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഡ്രൈവർക്കെതിരെ കേസ്

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ഔദ്യോഗിക വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ് എടുക്കും.അപകടമുണ്ടായ സമയത്ത് എംഎൽഎ...

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ

ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരിന് ഒൻപത് ലക്ഷം രൂപ.ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓഫീസിൽ നടന്ന ലേലത്തിൽ...