എറണാകുളം മട്ടാഞ്ചേരിയിൽ ബാറിൽ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഗുണ്ടകളിൽ ഒരാളാണ് ഷിബു.തിങ്കളാഴ്ചയാണ് മട്ടാഞ്ചേരിയിലെ ബാറിൽ സംഘർഷം നടന്നത്.പ്രതി ചുറ്റിക കൊണ്ട് വയോധികനെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ക്രിമിനൽ ലിസ്റ്റിൽ പെട്ടവരും ഗുണ്ടകളും അടക്കമുള്ളവരെ വിളിച്ചു ചേർത്ത യോഗം നടന്നത്.നിരവധി കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനൽ പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാൽ തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്. ലഹരിവിരുദ്ധ യോഗത്തിന്റെ പേരിൽ നടന്ന ചർച്ചയ്ക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത അമർഷം ഉണ്ട്.

