ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന.ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിലായതായാണ് റിപ്പോർട്ട്.മമതാ ബാനർജിയെയും ഉദ്ധവ് താക്കറെയെയും പോലുള്ള പ്രാദേശിക നേതാക്കൾക്ക് സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലാണ് കോൺഗ്രസുമായുള്ള ശരദ് പവാറിൻ്റെ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ലയനത്തോട് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം.
എന്നാൽ പവാറിൻ്റെ പാർട്ടിയിൽ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗം കോൺഗ്രസിൽ ലയിക്കുന്നതിനെ അനുകൂലിക്കുമ്പോൾ മറുവിഭാഗം എൻഡിഎയുടെ ഭാഗമായി നിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

